

ലണ്ടന്‍: ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടിലെ ലിഫ്റ്റ് തകരാറയതോടെ ഖത്തര്‍ എയര്‍വെയ്‌സിലെ പൈലറ്റും ക്രൂവും അതിനകത്ത് കുടുങ്ങി. ഇതോടെ വിമാനം മണിക്കൂറുകളോളം വൈകി.

തകരാറിലായ ലിഫ്റ്റില്‍ നിന്നും മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് കുടുങ്ങിയവരെ പുറത്തെത്തിച്ചത്.

ദോഹയിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് വിമാനമാണ് പറക്കാന്‍ വൈകിയത്. രാവിലെ 7.45നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. രാവിലെ ആറു മണിക്ക് ലിഫ്റ്റില്‍ അകപ്പെട്ടവരെ ഒന്‍പതരയോടെ മാത്രമാണ് പുറത്തെത്തിച്ചത്.
ഖത്തറിലെത്തി കണക്ഷന്‍ വിമാനത്തില്‍ തുടര്‍ യാത്ര നാടത്തേണ്ടവരാണ് ഇതോടെ വെട്ടിലായത്.

