സിദ്ദീഖ് സ്മരണകളുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഞായറാഴ്ച കൊച്ചിയില്‍ സമ്മേളിക്കും

Web Desk
1 Min Read

കൊച്ചി: ചലച്ചിത്ര ലോകത്തെ നര്‍മ്മത്തില്‍ ചാലിച്ച് കടന്ന് പോയ സംവിധായകന്‍ സിദ്ദീഖിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സഹപാഠികളും ചേര്‍ന്ന സിദ്ദീഖ് സ്മാരക സമിതിയുടെ സിദ്ദീഖ് അനുസ്മരണ സദസ്സ് ആഗസ്ത് നാലിന് ഞായറാഴ്ച വൈകിട്ട് നാലിന് കൊച്ചിയില്‍ നടത്തും.

city exchange

എറണാകുളം ആബാദ് പ്ലാസ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സിദ്ദീഖിന്റെ അധ്യാപകനും സാംസ്‌കാരിക നായകനുമായ പ്രൊഫ. എം കെ സാനുമാഷിന് അരലക്ഷം രൂപയുടെ സിദ്ദീഖ് സ്മാരക പ്രഥമ പുരസ്‌കാരം സമ്മാനിക്കും.

സിദ്ദീഖിന്റെ സംഭവബപുലമായ ജീവിതത്തെ സമഗ്രമായി പ്രതിപാതിക്കുന്ന ‘സിദ്ദീഖ് ചിരിയുടെ രസതന്ത്രം’ എന്ന 400 പേജുള്ള ഗ്രന്ഥം ചടങ്ങില്‍ പ്രകാശനം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എറണാകുളം പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറിയുമായ പി എ മഹ്ബൂബാണ് ഗ്രന്ഥകാരന്‍.

സിദ്ദീഖ്- ലാലിന്റെ കലാസപര്യക്ക് അടിത്തറ പാകിയ പുല്ലേപ്പടിയുടെ നാമധേയത്തിലുള്ള ഹാളിലാണ് സിനിമാ- കലാ- സാംസ്‌കാരിക- സാമൂഹിക- രാഷ്ട്രീയ- മാധ്യമ മേഖലയിലെ സഹപ്രവര്‍ത്തകര്‍ സിദ്ദീഖ് ഓര്‍മ്മകളുമായി ഒത്തുകൂടുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഫാദര്‍ ഡോ. ചെറിയാന്‍ കുനിയന്തോടത്ത്, കണ്‍വീനറും ഗ്രന്ഥകാരനുമായ പി എ മഹ്ബൂബ് എന്നിവര്‍ അറിയിച്ചു.

- Advertisement -
Ad image

കലാഭവന്‍, മഹാരാജാസ് കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടന, പുല്ലേപ്പടി ദാറുല്‍ ഉലൂം സ്‌കൂള്‍, ചലച്ചിത്ര- കലാ സംഘടനകളുടെ പ്രതിനിധികള്‍ അടങ്ങിയതാണ് സംഘാടക സമിതി.

Share This Article
Leave a Comment
error: Content is protected !!