

കോഴിക്കോട്: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീധനം പോലെയുള്ള ദുരാചാരങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കാന്‍ യുവാക്കള്‍ മുന്നില്‍ നില്‍ക്കണമെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു.
‘ശ്രേഷ്ഠ സമൂഹം ഉല്‍കൃഷ്ട മൂല്യങ്ങള്‍’ എന്ന തലക്കെട്ടില്‍ നടക്കുന്ന കെ എന്‍ എം സംസ്ഥാന കാമ്പയിന്‍ വിജയിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ശാഖ മണ്ഡലം തലങ്ങളില്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.

കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ല ജോ സെക്രട്ടറി അബ്ദുല്ലത്തീഫ് മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. അസ്ലം എം ജി നഗര്‍ അധ്യക്ഷത വഹിച്ചു. ഹാഫിസ് റഹ്‌മാന്‍, അഫ്സല്‍ പട്ടേല്‍ത്താഴം, അഹ്‌മദ് റഊഫ്, ഷിയാസ് മാസ്റ്റര്‍, ശജീര്‍ഖാന്‍, അബ്ദുല്‍ ഷാഹിം പെരുമണ്ണ, ഫസല്‍ മുക്കം, അബ്ദുല്‍ ഖാദര്‍ നരിക്കുനി, ഷബീര്‍ മായനാട് എന്നിവര്‍ സംസാരിച്ചു.
