പൂവച്ചല്‍ ഖാദര്‍ രചിച്ച ‘അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍..’ ഏറ്റവും കൂടുതല്‍ തവണ കേട്ടിട്ടുള്ള ഗാനം: മന്ത്രി ഡോ. ആര്‍ ബിന്ദു

Web Desk
1 Min Read

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായിരുന്ന പൂവച്ചല്‍ ഖാദറിന്റെ രണ്ടാം ചരമ വാര്‍ഷികദിനത്തില്‍ പൂവച്ചല്‍ ഖാദര്‍ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ‘സിന്ദൂരസന്ധ്യ 2023’ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. പൂവച്ചല്‍ ഖാദര്‍ രചിച്ച ‘അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍…’ ആണ് ഏറ്റവും കൂടുതല്‍ തവണ കേട്ടിട്ടുള്ള ഗാനമെന്ന് മന്ത്രി പറഞ്ഞു. ഒരുപാട് ഹൃദയങ്ങളെ ത്രസിപ്പിച്ച ഗാനങ്ങളാണ് പൂവച്ചല്‍ ഖാദര്‍ രചിച്ചതെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

city exchange

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കവിതാ രചന മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.

ജി സ്റ്റീഫന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ കെ ജയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. എല്‍ ആര്‍ മധുജന്‍ പൂവച്ചല്‍ ഖാദറിന്റെ കവിതകളെ പരിചയപ്പെടുത്തി.

- Advertisement -
Ad image

പുത്തന്‍കട വിജയന്‍, ടി പി ശാസ്തമംഗലം, കെ അനില്‍ കുമാര്‍, സി എസ് ശങ്കരന്‍കുട്ടി, ഹനീഫ, സമിതി കണ്‍വീനര്‍
യു എം നഹാസ്, രക്ഷാധികാരി എ ഷാഹുല്‍ഹമീദ്, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് തോമസ് കെ, ജോയിന്റ് കണ്‍വീനര്‍ അഹമ്മദ് ഷെറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പൂവച്ചല്‍ ഖാദര്‍ രചിച്ച സിനിമാ ഗാനങ്ങളുടെ അവതരണം ‘ഗാനാജ്ഞലി’യും ഒരുക്കിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!