ഉമ്മന്‍ചാണ്ടിയോട് മാപ്പ് അപേക്ഷിച്ച് സിനിമാ പി ആര്‍ ഒയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

Web Desk
1 Min Read

കൊച്ചി: നടന്‍ വിനായകന്‍ അന്തരിച്ച മു്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവഹേളിച്ച് പുറത്തുവിട്ട വീഡിയോക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സിനിമാ ലോകത്തു നിന്നുതന്നെ നിരവധി പേരാണ് വിനായകന്റെ പെരുമാറ്റത്തില്‍ പ്രതിഷേധം അറിയിച്ച് എത്തിയത്. ഇതിനിടയില്‍ സിനിമാ പി ആര്‍ ഒ പ്രതീഷ് ശേഖര്‍ ഉമ്മന്‍ ചാണ്ടിയോട് നേരിട്ട് മാപ്പപേക്ഷിക്കുന്നതായി ഇന്‍സ്റ്റിയല്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാകുന്നു.

city exchange

പ്രതീഷ് ശേഖറിന്റെ കുറിപ്പില്‍ നിന്ന്:

പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി സര്‍,
‘മാപ്പ് ‘

- Advertisement -
Ad image

ഇതു ബഹുമാനപ്പെട്ട അങ്ങേക്ക് ഞാന്‍ എഴുതുന്ന കത്ത്. ഞങ്ങളില്‍ നിന്നും അല്പം ഉയരത്തിലേക്ക് പോയ അങ്ങ് എന്നും അങ്ങയുടെ പ്രിയപ്പെട്ട ഞങ്ങള്‍ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ കാണും. നമ്മുടെയും അങ്ങേയുടെയും പ്രിയപ്പെട്ട മമ്മൂക്ക പോലും ജന സഹര്‍ഷങ്ങള്‍ക്കിടയില്‍ അങ്ങെയേ ഒരു നോക്കു കാണാനായി കാത്തുനിന്നു.

എന്റെ അമ്മയെ ഇപ്പോള്‍ വിളിച്ചപ്പോള്‍ പോലും അമ്മ പറഞ്ഞത് അദ്ദേഹം പുതുപ്പള്ളി പള്ളിയിലെത്തി എന്നാണ്. ആ മഹാമനുഷ്യന്റെ വേര്‍പാടില്‍ നമ്മളോരുത്തരും ദു:ഖിക്കുന്നു. ഒപ്പം സിനിമയില്‍ വര്‍ക് ചെയുന്ന ഒരാള്‍ പറഞ്ഞ മോശം വാചകത്തിന് എന്നും ചിരിച്ചു കൊണ്ട് മാത്രം ആരോപണങ്ങളെ നേരിട്ട അങ്ങയോടു ഞാന്‍ മാപ്പു അപേക്ഷിക്കുന്നു.

മാപ്പ് പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാര്‍. അയാള്‍ക്കായി.. സിനിമാലോകത്തിനായി.. ഞാന്‍ ബന്ധപ്പെട്ട മാധ്യമ സിനിമാ ലോകം അങ്ങയെ സ്‌നേഹിക്കുന്നു.. മാധ്യമ പ്രവര്‍ത്തനം കഴിഞ്ഞു സിനിമാ പി ആര്‍ ഓ ആയതു കൊണ്ട് തന്നെ ആ രണ്ടു ലോകവും എനിക്ക് ഒന്നാണ്.. ദേഷ്യം ആണല്ലോ എന്ന് പലപ്പോഴും മറുപടി പറയുന്ന പലര്‍ക്കും എനിക്കും അങ്ങ് പ്രിയങ്കരനാണ്.. നാളെ ഓരോരുത്തരും പഠിക്കേണ്ട മനുഷ്യ സ്നേഹി..

ഞാന്‍ വിദേശത്തുള്ള സമയത്തു മിമിക്രി അങ്ങയുടെ മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ കിട്ടിയ അംഗീകാരം ഇന്നും ഓര്‍ക്കുന്നു..

സാര്‍ എന്നും കാണും നമ്മളോടൊപ്പം… മറക്കാനാകില്ല ഈ ജീവനെ..

Share This Article
Leave a Comment
error: Content is protected !!