

കൊച്ചി: കേരള വികസനത്തിന് പുതിയ ദിശാബോധം നല്‍കിയ ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കേരള മാനേജ്‌മെന്റ് അസോസിയേഷന്‍. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കെ എം എ അനുശോചനം രേഖപ്പെടുത്തി.

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയ പ്രവര്‍ത്തനങ്ങളായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം തുടക്കം കുറിച്ചത്. കെ എം എയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും പറയാനുള്ളത് കേള്‍ക്കാന്‍ മനസ് കാണിച്ച ഉമ്മന്‍ ചാണ്ടി ശൈലി അനുകരണീയ മാതൃകയാണ്.
നാടിനും ജനങ്ങള്‍ക്കും വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 2013ല്‍ കെ എം എ മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ഐ ബി എസ് സോഫ്റ്റ് വെയര്‍ സര്‍വീസസ് എം ഡി വി കെ മാത്യൂസിന് സമ്മാനിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പങ്കെടുത്തത് സ്മരിക്കുന്നുവെന്ന് കെ എം എ പ്രസിഡന്റ് എ ബാലകൃഷ്ണന്‍, സെക്രട്ടറി ദിലീപ് നാരായണന്‍ എന്നിവര്‍ അനുസ്മരണ കുറിപ്പില്‍ പറഞ്ഞു.

