വിദ്യാധന്‍ പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു

Web Desk
1 Min Read

ആലുവ: പബ്ലിക് പ്ലാറ്റ്‌ഫോം ട്രസ്റ്റ് എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയ ട്രസ്റ്റ് അംഗങ്ങളുടെ മക്കള്‍ക്കുള്ള പുരസ്‌കാരം പദ്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ട്സ് നല്‍കി. വിദ്യാഭ്യാസരംഗം മുന്‍ കാലങ്ങളെ അപേക്ഷിച്ചു മോശമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സത്യസന്ധമായ വിദ്യാഭ്യാസ രീതിയും കഠിനാധ്വാനവും കൊണ്ട് ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കുക എന്നത് പ്രശംസനീയമാണെന്നും അത് ജീവിതകാലം മുഴുവനും തുടര്‍ന്ന് ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്താന്‍ ഈ വിജയം നിങ്ങളെ സഹായിക്കട്ടെയെന്നും ഡോ. ടോണി ഫെര്‍ണാണ്ട്സ് പറഞ്ഞു. അന്യസംസ്ഥാന വിദ്യാര്‍ഥിയായ എ വര്‍ഷയ്ക്ക് അവാര്‍ഡ് നല്‍കി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഫിസാറ്റ് മുന്‍ ചെയര്‍മാന്‍ പോള്‍ മുണ്ടാടാന്‍ ഉദ്ഘാടനം ചെയ്തു. വി എ ഹാരിദ് അധ്യക്ഷത വഹിച്ചു. സെന്റ് ആന്‍സ് ചര്‍ച്ച് മുഖ്യവികാരി റവ. ഫാ. തോമസ് പുളിക്കന്‍ മുഖ്യ പ്രഭാഷണം നടത്തി.

ജാവന്‍ ചാക്കോ, ടിന്റു രാജേഷ്, ജയപ്രകാശ്, എം എം നദിര്‍ഷാ, ഡോ. കെ കെ റഷീദ്, കെ കെ ചന്ദ്രബോസ്, പി എ ഹംസക്കോയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!