യൂത്ത് കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Web Desk
2 Min Read

ആലുവ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം അനുസ്മരണവും കാരുണ്യ കിറ്റ് വിതരണവും യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറവൂര്‍ കവലയിലുള്ള നമ്പൂരി മഠം ഹാളില്‍ സംഘടിപ്പിച്ചു. ആലുവ നിയോജകമണ്ഡത്തിലെ 100 പേര്‍ക്ക് നിത്യോപയോഗസാധനങ്ങളുടെ വിതരണവും നടത്തി. ഉമ്മന്‍ചാണ്ടിയുടെ ജീവിതം സമൂഹത്തിന് മാതൃകയാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

city exchange

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റു, അബ്ദുല്‍ റഷീദ് എ എ, ജിന്‍ഷാദ് ജിന്നാസ്, ഐ എന്‍ ടി യു സി നേതാവ് വി പി ജോര്‍ജ്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി ബി സുനീര്‍, പി എന്‍ ഉണ്ണികൃഷ്ണന്‍, എം ജെ ജോമി, യു ഡി എഫ് ആലുവ നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍മാരായ പി എ മുജീബ്, കെ എന്‍ കൃഷ്ണകുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റസീഫ് അടമ്പയല്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സിദ്ദിഖ് മീന്ത്രക്കല്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍മാരായ ലിസി എബ്രഹാം, സെബാ മുഹമ്മദാലി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡമാരായ അനൂപ് ശിവശക്തി, എല്‍ദോ പൈനാടന്‍, സിറാജുദ്ദീന്‍ ഹക്കീം, എം എം സക്കീര്‍, ജിതിന്‍ രാജ്, അസര്‍ മല്ലിശ്ശേരി, ജിനാസ് ജബ്ബാര്‍, എം എസ് സനു, ജോണി ക്രിസ്റ്റഫര്‍, മീനു ഗണേഷ്, മുഹ്‌സിന ടി എ, അമീര്‍ ഷാ, ജസ്‌മോന്‍ ജോസ്, അനൂപ് അഗസ്റ്റിന്‍, ഇജാസ് അഹമ്മദ്, ജസ് പുതുശ്ശേരി, ആല്‍ഫിന്‍ രാജന്‍, ജസ്റ്റിന്‍ എടത്തല, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷഫിക് കെ എസ്, ജി മാധവന്‍കുട്ടി, എം എ ഹാരിസ്, സിറാജ് ചേനക്കര, എം എ കെ നജീബ്, മനു മൈക്കിള്‍, രാജേഷ് പുത്തനങ്ങാടി, ജോസി പി ആന്‍ഡ്‌റൂസ്, നസീര്‍ ചൂര്‍ണ്ണിക്കര, പി എ മൂസക്കുട്ടി, സൈജി ജോളി, ഷമ്മി സെബാസ്റ്റ്യന്‍, ഇമ്മനുവേല്‍ പൗലോസ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍ന്മാരായ ബാബുകൊല്ലംപറമ്പില്‍, ഫാസില്‍ ഹുസൈന്‍, പി ജെ ജോയ്, പി കെ സിറാ ജ്, എ എ മാഹിന്‍, സി എം അഷ്‌റഫ്, സി എ ശിവന്‍, സിപി നാസര്‍, ലിസി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!