പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോക ശാക്തിക ചേരിയില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് ടി പി ശ്രീനിവാസന്‍

Web Desk
1 Min Read

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം എല്ലാ രാജ്യങ്ങളിലും അസംതൃപ്തി വിതച്ചതായി മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍. ഐക്യരാഷ്ട്ര സഭയുടെ പെരുമാറ്റച്ചട്ടം തകര്‍ക്കപ്പെട്ടു. ആഗോള സംവിധാനം ഇന്ന് എവിടെയും നിലനില്‍ക്കുന്നില്ല. യു എസും ചൈനയും തമ്മിലുള്ള തര്‍ക്കം പോലെ തന്നെ പല രാജ്യങ്ങള്‍ക്കിടയിലും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

city exchange

പുതിയ ഒരു ആഗോള സംവിധാനത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് നിലവിലെ സംഘര്‍ഷം. ലോക രാജ്യങ്ങള്‍ക്കിടയില്‍ പുതിയ സഖ്യങ്ങള്‍ രൂപപ്പെട്ടു. പല രാജ്യങ്ങളും ശക്തി പ്രാപിച്ചു. ഇതിന്റെ ഫലമായി മേധാവിത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന കരാറുകള്‍ ലംഘിക്കപ്പെട്ടു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കുറഞ്ഞു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ കുറിച്ച് കേരള മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിപിപിആര്‍ ചെയര്‍മാന്‍ ഡോ. ഡി ധനുരാജുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisement -
Ad image

ബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശനം അതീവ ഗൗരവതരമാണ്. ലോകത്തിന്റെ സമ്പൂര്‍ണ പുനഃക്രമീകരണത്തിന് പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണമാകുമെന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യക്ക് ഫലസ്തീനുമായി ബന്ധമാണുണ്ടായിരുന്നത്. ഇസ്രായേലിന് രാജ്യം പിന്തുണ പ്രഖ്യാപിച്ചതോടെ ആ ബന്ധത്തില്‍ ഉലച്ചിലുണ്ടാകും. ലോക ശാക്തിക ചേരിയില്‍ ചെറുതല്ലാത്ത മാറ്റങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിലല്ല അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങള്‍ക്കും താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള നേതൃത്വത്തിന്റെ അഭാവം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് കാരണമായെന്ന് ഡോ. ധനുരാജ് പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ മധ്യേഷ്യയിലുണ്ടായ സംഭവവികാസങ്ങളും സംഘര്‍ഷത്തിലേക്ക് നയിക്കാനിടയാക്കി. മധ്യേഷ്യയിലെ അരക്ഷിതാവസ്ഥയും യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളില്‍ ഒന്നാണ്. യുദ്ധത്തിന്റെ ഗതി എന്താകും എന്നതില്‍ അമേരിക്കയുടെ നിലപാട് നിര്‍ണായകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!