

ദമ്മാം: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് കരിപ്പൂരില്‍ ജനുവരി അവസാനവാരത്തില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സൗദിയിലെ കിഴക്കന്‍ പ്രവിശ്യാ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ദമ്മാമില്‍ നടന്നു.

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ അധ്യക്ഷന്‍ ഫാറൂഖ് സ്വലാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏകദിന പഠന ക്യാമ്പ് വിവിധ സെഷനുകള്‍ നടന്നു. കിഴക്കന്‍ പ്രവിശ്യയിലെ ചാപ്റ്ററുകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് നടന്ന എസ്‌കോമിന് യൂസുഫ് കൊടിഞ്ഞി നേതൃത്വം നല്‍കി

ആദര്‍ശ സെഷന് മുനീര്‍ ഹാദിയും സംഘടനാ സെഷന് ഇഖ്ബാല്‍ സുല്ലമിയും ഫീഡ്ബാക് സെഷനു മുജീബ് കുഴിപ്പുറവും നേതൃത്വം നല്‍കി .
സമാപന സംഗമത്തില്‍ ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന സമ്മേളന പ്രമേയം സഹല്‍ ഹാദി റിയാദ് വിശദീകരിച്ചു.
യുദ്ധത്തിന്റെ മറവില്‍ ഫലസ്തീനിലെ നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയുമടക്കം കൊന്നുതള്ളുന്ന ഇസ്‌റായേലിന്റെ ധാര്‍ഷ്ട്യത്തെ അപലപിച്ചും സ്വന്തം മണ്ണില്‍ നിലനില്‍പിന് വേണ്ടി പോരാടുന്ന ഫലസ്തീനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഫോക്കസ് സൗദി നാഷണല്‍ സി ഒ ഒ നസീമുസ്സബാഹ് പ്രമേയമവതരിപ്പിച്ചു.
കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സെന്ററുകളെ പ്രതിനിധീകരിച്ച് അബ്ദുല്‍ അഹദ് അല്‍ ഹസ, സലീം അരിയല്ലൂര്‍, അന്‍സാരി അല്‍ ഖോബാര്‍, ഉബൈദ് കക്കോവ്, അന്‍ഷാദ് അബ്ബാസ്, റഷീദ് കൈപാക്കില്‍, ഷുക്കൂര്‍ മൂസ, ജമാല്‍ പി കെ, നൗഷാദ് എം വി, സൗബീര്‍ കൊല്ലം സംസാരിച്ചു.
അശ്‌റഫ് കക്കോവ് ഖിറാഅത്ത് നടത്തി. വഹീദുദ്ധീന്‍ കാട്ടുമുണ്ട അധ്യക്ഷത വഹിച്ചു. നസ്‌റുള്ള അബ്ദുല്‍ കരീം ദമ്മാം സ്വാഗതവും, അബ്ദുല്‍ വഹാബ് ജുബൈല്‍ നന്ദിയും പറഞ്ഞു.

