

ദോഹ: വില്യപ്പള്ളിയിലെ പറമ്പില്‍ മഹല്ലിലെ ഖത്തര്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം മഹല്ല് കൂട്ടയ്മക്ക് ശക്തി പകരുന്നതായി. മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് നാസര്‍ നീലിമ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കമ്മിറ്റി പ്രസിഡന്റ് ഇ എം കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

ഇഫ്താര്‍ സംഗമം ഷബീര്‍ ഖാന്‍ മൗലവി റമദാന്‍ പ്രഭാഷണം നടത്തി. മഹല്ല് പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്ക് ഈ കാലഘട്ടത്തില്‍ അനിവാര്യമായി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി കരീം താനി സ്വാഗതവും സാബിര്‍ കെ പി നന്ദിയും പറഞ്ഞു.
