
ദോഹ: കാസര്‍ഗോഡ് ജില്ലയിലെ മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ എരിയാല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ ബി കുഞ്ഞാമ്മു ഹാജിക്ക് ഖത്തര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തര്‍ എരിയാല്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്നേഹസംഗമവും സ്വീകരണവും സംഘടിപ്പിച്ചു.

സല്‍വ റോഡിലെ പാനൂര്‍ റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ എരിയാല്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ എരിയാല്‍ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ആസാദ് നഗര്‍ കമ്മിറ്റി ഉപഹാരം കെ ബി കുഞ്ഞാമ്മു ഹാജിക്ക് സമര്‍പ്പിച്ചു.

സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ച കെ ബി കുഞ്ഞാമ്മു ഹാജി ഖത്തറിലെ എരിയാല്‍ പ്രവാസികള്‍ നാടിനോടും ജമാഅത്തിനോടും പുലര്‍ത്തുന്ന ആത്മബന്ധവും സേവന മനോഭാവവും പ്രശംസനീയമാണെന്ന് പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും നാടിന്റെ മത, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അവര്‍ നല്കുന്ന പിന്തുണ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കമ്മിറ്റി ഭാരവാഹികളായ അന്‍സാര്‍ എരിയാല്‍, അന്‍വര്‍ എരിയാല്‍, തൗഫീഖ്, റംഷീദ് ബള്ളീര്‍ സഫ്വാന് എരിയാല്‍, മുനീര്‍ കുളങ്കര, ഹനീഫ് സുപുട്ടി, ഇബ്രാഹിം ജുവി, മാഹിന്‍ ബ്ലാര്‍കോഡ്, സലാം എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

