

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലാ പ്രവാസികള്‍ക്ക് ജാതി മത കക്ഷി രാഷ്ട്രീയ ലിംഗ പ്രാദേശിക ഭേദമന്യേ സംഘടിക്കാന്‍ കഴിയുന്ന വിശാല പൊതു സൗഹൃദ ഇടമായി രൂപീകരിക്കപ്പെട്ട മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍- ഖത്തര്‍ (മജസ്റ്റിക് മലപ്പുറം) കമ്മറ്റി നിലവില്‍ വന്നു.

ഭാരവാഹികളായി നിഹാദ് അലി പൊന്നാനി (പ്രസി), മുനീഷ് താനൂര്‍, സന്ദീപ് ഗോപിനാഥ് നിലമ്പൂര്‍, റിയാസ് അഹ്‌മദ് നിലമ്പൂര്‍ (വൈസ് പ്രസി), വിനോദ് പുത്തന്‍വീട്ടില്‍ പെരിന്തല്‍മണ്ണ (ജന സെക്ര), ഇസ്മായില്‍ കുറുമ്പടി തിരൂര്‍, ഷാഫി മഞ്ചേരി, ശീതള്‍ വണ്ടൂര്‍, സല്‍മാന്‍ മഞ്ചേരി, സജ്ന സാക്കി ഏറനാട് (ജോ സെക്ര), ജിതിന്‍ ചകൂത്ത് തിരൂരങ്ങാടി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

ഉണ്ണി നിലമ്പൂര്‍, സി എ സലാം പൊന്നാനി, ലുത്ഫി കോട്ടക്കല്‍, റാഫി തവനൂര്‍, സാബിര്‍ അഹ്‌മദ് വേങ്ങര, സൈമണ്‍ നിലമ്പൂര്‍, സമീര്‍ തിരൂര്‍, സുജീര്‍ പൊന്നാനി, ആര്യ പ്രദീപ് മങ്കട, മന്‍സൂര്‍ കോടൂര്‍ മലപ്പുറം, രാജേഷ് നിലമ്പൂര്‍, മുത്തു ഐ സി ആര്‍ സി തിരൂര്‍, ജാന്‍സി ജനാര്‍ദ്ദനന്‍ വള്ളിക്കുന്ന്, നൗഫിറ ഹുസൈന്‍ തിരൂര്‍ എന്നിവരെ മാനേജമെന്റ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
ഉപദേശക സമിതി ചെയര്‍മാന്‍ അഷ്റഫ് ചിറക്കല്‍, വൈസ് ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ, അംഗങ്ങളായ എം ടി നിലംമ്പൂര്‍, സുഹൈല്‍ ശാന്തപുരം, സി വി മുഹമ്മദലി ഹാജി, എന്‍ വി ഖാദിര്‍, സൈദലവി കോയ തങ്ങള്‍, ഹുസ്സൈന്‍ കടന്നമണ്ണ, മുസ്തഫ ഹാജി, കോയ കൊണ്ടോട്ടി തുടങ്ങിയവര്‍ പുതിയ കമ്മറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു.
ജില്ലയിലെ 16 നിയോജക മണ്ഡലത്തില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യത്തോടെ രൂപീകരിക്കപ്പെട്ട കൂട്ടായ്മ മലപ്പുറത്തിന്റെ സ്‌നേഹ- സൗഹൃദത്തെ ഉയര്‍ത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായിരിക്കുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചെറിയ വരുമാനക്കാരായ പ്രവാസികള്‍ക്കും ചേര്‍ന്ന് നില്‍ക്കാന്‍ കഴിയും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

