ആയാടത്തില്‍ അമ്മദ് ഹാജിക്ക് സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയില്‍ എത്തിയ വില്ല്യാപ്പള്ളി നാസിറുല്‍ ഇസ്‌ലാം ജമാഅത്ത് വൈസ് പ്രസിഡന്റും ദീര്‍ഘകാല ഖത്തര്‍ കമ്മിറ്റി ഭാരവാഹിയും ആയിരുന്ന ആയാടത്തില്‍ അമ്മദ് ഹാജിക്ക് സ്വീകരണവും മഹല്ല് കമ്മിറ്റി യോഗവും സംഘടിപ്പിച്ചു.

city exchange

നാസിറുല്‍ ഇസ്‌ലാം ജമാഅത്ത് ഖത്തര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എയര്‍പോര്‍ട്ട് റോഡിലെ അരോമ റെസ്റ്റോറന്റില്‍ നടന്ന ചടങ്ങ് കെ എം സി സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അന്‍വര്‍ ബാബു വടകര ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി ഖത്തര്‍ പ്രസിഡന്റ് സത്താര്‍ തുണ്ടിയില്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഫൈസല്‍ അരോമ സ്വാഗതം പറഞ്ഞു.
ഖത്തറില്‍ എത്തിയ തുണ്ടിയില്‍ കുഞ്ഞബ്ദുല്ല, ആയനിയുള്ളത്തില്‍ മുഹമ്മദ് എന്നിവര്‍ അതിഥികളായി പങ്കെടുത്തു. ഉപദേശക സമിതി ചെയര്‍മാന്‍ പി വി എ നാസര്‍, സെന്‍ട്രല്‍ കമ്മിറ്റി കോഡിനേറ്റര്‍ നാസര്‍ നീലിമ, ബഷീര്‍ മനക്കല്‍, ഖാലിദ് കെ വി എന്നിവര്‍ പ്രസംഗിച്ചു.

പഴയകാല പ്രവാസ ജീവിതത്തിലെ പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ഓര്‍മകള്‍ യോഗം അയവിറക്കി. നാട്ടുകാരുടെ നാനാവിധ പുരോഗതിക്ക് വേണ്ട കര്‍മ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് യോഗം പ്രഖ്യാപിച്ചു.

- Advertisement -
Ad image

ഭാരവാഹികളായ അസീസ് കരണ്ടോത്, നിസാര്‍ ആയാടത്തില്‍, റയീസ് നടുകണ്ടി, ശുഹൈബ് കുറ്റിയില്‍ എന്നിവരും യോഗത്തിന് നേതൃത്വം കൊടുത്തു. ഷമീം മുംതസ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!