

ദോഹ: ഖത്തറില്‍ റമദാന്‍ വ്രതം മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. കുവൈത്തിലെ അല്‍-അജാരി സയന്റിഫിക് സെന്ററുമായി സഹകരിച്ച് ഖത്തര്‍ കലണ്ടര്‍ ഹൗസ് വിദഗ്ധര്‍ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരമാണ് വിശുദ്ധ റമദാന്‍ മാസത്തിന്റെ ആദ്യ ദിവസം 2025 മാര്‍ച്ച് ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഖത്തറിലും കുവൈത്തിലും ഫെബ്രുവരി 28 വെള്ളിയാഴ്ച സൂര്യാസ്തമയത്തിന് ശേഷം 32 മിനിറ്റ് കഴിഞ്ഞ് മാത്രമാണ് ചന്ദ്രന്‍ അസ്തമിക്കുക. അതുകൊണ്ടു തന്നെ ചന്ദ്ര ദര്‍ശനം സാധ്യമാണ്.

അതേസമയം റമദാന്‍ മാസത്തിന്റെ ആരംഭം സംബന്ധിച്ച അന്തിമ തീരുമാനം ഖത്തര്‍ എന്‍ഡോവ്മെന്റ്സ് ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ചന്ദ്രക്കല ദര്‍ശന സമിതിയുടേതായിരിക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
