Connect with us

Community

ഖത്തര്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് ഇ-വിസ സേവനം ആരംഭിച്ചു

Published

on


ദോഹ: ഖത്തര്‍ പൗരന്മാര്‍ക്ക് ഉടന്‍ ഇന്ത്യന്‍ ഇ-വിസ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ആരംഭിച്ചതായി ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇനി മുതല്‍ വിസ അപേക്ഷകള്‍ https://indianvisaonline.gov.in/evisa എന്ന വെബ്‌സൈറ്റില്‍ നല്‍കാവുന്നതാണ്. ഇ-വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും പോര്‍ട്ടലില്‍ വിശദമാക്കിയിട്ടുണ്ട്.

ദോഹയിലെ ഇന്ത്യന്‍ എംബസി ഖത്തര്‍ പൗരന്മാര്‍ക്ക് പേപ്പര്‍ വിസ സേവനങ്ങള്‍ നല്‍കുന്നത് തുടരും.


error: Content is protected !!