ഖത്തറില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തും

Web Desk
2 Min Read

ദോഹ: വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ 3.3 ദശലക്ഷം സന്ദര്‍ശകരെ സ്വാഗതം ചെയ്ത ഖത്തര്‍. ഈ വര്‍ഷം എക്കാലത്തെയും ഉയര്‍ന്ന വിനോദസഞ്ചാരികളുടെ എണ്ണമാണ് രേഖപ്പെടുത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

city exchange

കഴിഞ്ഞ വര്‍ഷം ഖത്തര്‍ നാല് ദശലക്ഷത്തിലധികം സന്ദര്‍ശകരെയാണ് സ്വാഗതം ചെയ്തത്. അക്കാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2024ലെ ആദ്യ എട്ട് മാസങ്ങളില്‍ 3.284 ദശലക്ഷം ആളുകള്‍ രാജ്യം സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനവാണിത്.

2024ലെ മൊത്തം സന്ദര്‍ശകരുടെ എണ്ണം ഏകദേശം 4.5 ദശലക്ഷമാകുമെന്നും 2025ഓടെ ഇത് 4.9 ദശലക്ഷമായി ഉയരുമെന്നും വ്യവസായ വിദഗ്ധര്‍ കണക്കാക്കുന്നു.

ഈ വര്‍ഷം ഇതുവരെ 0.943 ദശലക്ഷം സന്ദര്‍ശകരെ സംഭാവന ചെയ്ത സൗദി അറേബ്യയാണ് ഏറ്റവും മികച്ച ഉറവിട രാജ്യമായി തുടരുന്നത്. 262,000 സന്ദര്‍ശകരെ സംഭാവന ചെയ്ത ഇന്ത്യയാണ് തൊട്ടുപിന്നില്‍, 150,000 സന്ദര്‍ശകരുമായി ബഹ്റൈന്‍ മൂന്നാം സ്ഥാനത്താണ്.

- Advertisement -
Ad image

യു കെ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കുവൈറ്റ്, ഒമാന്‍, ജര്‍മ്മനി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ചൈന എന്നിവയാണ് മറ്റ് പ്രധാന ഉറവിട രാജ്യങ്ങള്‍.

ഓഗസ്റ്റിലെ മൊത്തം രാജ്യാന്തര യാത്രക്കാരില്‍ 211,000 പേര്‍ വിമാനമാര്‍ഗമാണ് വന്നതെങ്കില്‍ 116,000 പേര്‍ സൗദി അറേബ്യയുമായുള്ള അബു സംറ ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിംഗ് വഴിയാണ് പ്രവേശിച്ചത്.

2024-25 ക്രൂയിസ് സീസണ്‍ ആരംഭിക്കുന്നതിനാല്‍ കടല്‍ വഴിയുള്ള വരവ് അവസാന പാദത്തില്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹയ്യ പ്ലാറ്റ്ഫോമിലൂടെ സന്ദര്‍ശന വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ലളിതമാക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. ഖത്തര്‍ 102 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നു. ബാക്കിയുള്ളവര്‍ക്ക് ഹയ്യ പ്ലാറ്റ്ഫോം വഴി ഇ-വിസ ലഭിക്കും.

ഖത്തര്‍ എയര്‍വേയ്സിന്റെയും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെയും ലോകമെമ്പാടുമുള്ള പ്രകടനമാണ് ടൂറിസം മേഖലയുടെ വളര്‍ച്ചയെ സഹായിച്ചത്.

എയര്‍പോര്‍ട്ട് കാര്‍ഗോ പ്രവര്‍ത്തനങ്ങളും 7.5 ശതമാനം വര്‍ധിച്ചു, 2.4 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്തു. 2023- 24ല്‍ 265,597 ചലനങ്ങളോടെ വിമാനം പറന്നുയരുന്നതിലും ലാന്‍ഡിംഗിലും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 23.7 ശതമാനം വര്‍ധനവാണിത്.

Share This Article
Leave a Comment
error: Content is protected !!