Community
ഇന്‍കാസ് ഖത്തര്‍ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു
ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ 2024- 26 വര്‍ഷത്തെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. ഐ സി സിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകുറ്റ് ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ പൊതു സമൂഹത്തില്‍ ഇന്‍കാസ് നടത്തിവരുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഇന്‍കാസ് സീനിയര്‍ നേതാക്കളായ കെ കെ ഉസ്മാന്‍, സിദ്ദീഖ് പുറായില്‍, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്, അബ്ദുല്‍ അഹദ് മുബാറക് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
അഡൈ്വസറി ബോര്‍ഡ് അംഗങ്ങളും വിവിധ ജില്ലാ പ്രസിഡണ്ടുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍, വനിതാ യൂത്ത് വിംഗ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ എന്നിവര്‍ പുതുതായി തെരെഞ്ഞടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ഹാരാര്‍പ്പണം നടത്തി.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ ചടങ്ങില്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു.