

ദോഹ: ചോറോട് ഗേറ്റ് മഹല്ല് നിവാസികളുടെ ഐക്യവേദിയായ ഖത്തര്‍ മഹല്ല് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാമൂഹിക സേവനങ്ങളും പള്ളി പ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ടുള്ള കമ്മിറ്റിയുടെ പുതിയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികള്‍: അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍: മഹമൂദ് എന്‍ ടി കെ, പ്രസിഡന്റ്: അബൂബക്കര്‍ വി പി, വൈസ് പ്രസിഡന്റുമാര്‍: ഫൈസല്‍, സിയാദ്, ജനറല്‍ സെക്രട്ടറി: അസീസ് ടി, ജോയിന്റ് സെക്രട്ടറിമാര്‍: സഹീദ്, ഷഫീഖ്, ട്രഷറര്‍: റമീസ് എന്‍ ടി കെ

യോഗത്തില്‍ മഹമൂദ് എന്‍ ടി കെ അധ്യക്ഷത വഹിച്ചു. അന്‍സാര്‍ എം ടി യോഗ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നൗഫല്‍ എം കെ സ്വാഗതവും അസീബ് തൂവടത്തില്‍ നന്ദിയും പറഞ്ഞു.

