Featured
ചെലവ് കുറവുള്ള രാജ്യങ്ങളില്‍ ഏഷ്യ മുമ്പില്‍
ദോഹ: റിട്ടയര്‍മെന്റ് വിദേശത്താണ് ആലോചിക്കുന്നതെങ്കില്‍, ചെലവ് കുറഞ്ഞ രാജ്യത്തിനാണ് തെരയുന്നതെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങളാണ് നല്ലതെന്ന് എക്‌സ്പാറ്റ് ഇന്‍സൈഡര്‍ 2024 സര്‍വേ.
പ്രവാസികളുടെ അനുഭവങ്ങളില്‍ നിന്നും വിദേശത്ത് താമസിക്കുന്നതിന് ഏറ്റവും ചെലവ് കുറഞ്ഞതും സാമ്പത്തികമായി ലാഭകരവുമായ സ്ഥലങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിക്കുന്നതാണ് സര്‍വേ. ഓണ്‍ലൈന്‍ ചോദ്യാവലി വഴിയാണ് വിവരങ്ങള്‍ ശേഖരിച്ചത്.
ഈ വര്‍ഷത്തെ ഏറ്റവും താങ്ങാനാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഏഷ്യയാണ് ആധിപത്യം പുലര്‍ത്തുന്നത്. ആദ്യ പത്തില്‍ ആറ് സ്ഥാനങ്ങളാണ് ഏഷ്യ നേടിയത്.
വിയറ്റ്‌നാം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പട്ടികയില്‍ ഒന്നാമതെത്തി. പ്രതികരിച്ചവരില്‍ 86 ശതമാനം പേരും ജീവിതച്ചെലവിന് അനുകൂലമായി വിയറ്റ്‌നാമിനെയാണ് വിലയിരുത്തിയത്. വിയറ്റ്‌നാമിന് പിന്നാലെ് രണ്ട് മുതല്‍ പത്ത് വരെയുള്ള റാങ്കിംഗുകളില്‍ കൊളംബിയ, ഇന്തോനേഷ്യ, പനാമ, ഫിലിപ്പീന്‍സ്, ഇന്ത്യ, മെക്‌സിക്കോ, തായ്‌ലന്‍ഡ്, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളാണ് ഇടം പിടിച്ചത്.
ഈ രാജ്യങ്ങളിലെ പ്രവാസികള്‍ സൂചികയില്‍ വിലയിരുത്തിയ വ്യത്യസ്ത ഘടകങ്ങളെ സംബന്ധിച്ച് ഉയര്‍ന്ന തലത്തിലുള്ള സംതൃപ്തി രേഖപ്പെടുത്തി.
2024-ല്‍ ജീവിതച്ചെലവിന്റെ കാര്യത്തില്‍ ഏറ്റവും താഴെയുള്ള പത്ത് രാജ്യങ്ങളില്‍ ജി സി സിയില്‍ നിന്നും ബഹ്റൈനും കുവൈത്തും ഉള്‍പ്പെട്ടിട്ടുണ്ട്. 2023ലെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന് ഇടിവ് രേഖപ്പെടുത്തി.
കുവൈത്ത് നാല്‍പ്പത്തി നാലാമതും തുര്‍ക്കിയെ 45, ബഹ്‌റൈന്‍ 46, ന്യൂസിലാന്റ് 47, സിംഗപ്പൂര്‍ 48, നോര്‍വേ 49, അയര്‍ലന്‍ഡ് 50, യു കെ 51, ഫിന്‍ലാന്‍ഡ് 52, കാനഡ 53 എന്നിവയാണ് പിറകിലുള്ള രാജ്യങ്ങള്‍.