ഖത്തറില്‍ പ്രതിദിന കോവിഡ് മുക്തര്‍ അയ്യായിരത്തോളമായി

Web Desk
1 Min Read

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് മുക്തരുടെ എണ്ണം ശനിയാഴ്ച അയ്യായിരത്തോളമായി. കോവിഡ് ബാധിച്ചവര്‍ 3087 ആയപ്പോള്‍ രോഗമുക്തരായവര്‍ 4987 ആണ്. രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തരാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി രാജ്യത്തുണ്ടാകുന്നത്.

city exchange

കോവിഡ് രോഗം ബാധിച്ചവരില്‍ 2509 പേര്‍ ഖത്തറിലുള്ളവരും 578 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തിയവരുമാണ്. ഇതോടെ ഖത്തറില്‍ നിലവില്‍ 38931 പേരാണ് കോവിഡ് രോഗം ബാധിച്ചിട്ടുള്ളത്. ഇതുവരെയായി ആകെ രോഗം ബാധിച്ചവരുടെഎണ്ണം 320,364 ആയി. ഇതുവരെയായി രോഗമുക്തരായവര്‍ 280,800 ആയി.

ശനിയാഴ്ച കോവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്. 82 വയസ്സുള്ള ഒരാളുടെ മരണത്തോടെ ഖത്തറില്‍ മരിച്ചവരുടെ എണ്ണം 633 ആയി.

- Advertisement -
Ad image

കഴിഞ്ഞ 24 മണിക്കൂറിനകം അഞ്ചു പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ നിലവില്‍ 96 പേരാണ് ഐ സി യുവിലുള്ളത്. ആശുപത്രിയില്‍ 37 പേരെ പുതുതായി പ്രവേശിപ്പിച്ചതോടെ 485 പേര്‍ നിലവില്‍ ചികിത്സലിയുണ്ട്.

Share This Article
Leave a Comment
error: Content is protected !!