റമദാന്‍ ആത്മപരിശോധനക്കുള്ള അവസരം: ഉമര്‍ ഫൈസി

Web Desk
1 Min Read

ദോഹ: കഴിഞ്ഞ റമദാനിലൂടെ നാം ആര്‍ജ്ജിച്ച ആത്മവിശുദ്ധി ഇപ്പോഴും നമ്മിലുണ്ടോ എന്ന പുന:പരിശോധനയാണ് മറ്റൊരു റമദാന്‍ പടിവാതില്‍ക്കലെത്തുമ്പോള്‍ വിശ്വാസികള്‍ക്ക് ഉണ്ടാവേണ്ടതെന്നും അതിലൂടെ അടുത്ത റമദാന്‍ വരെയുള്ള സുരക്ഷ നേടാന്‍ നമുക്ക് കഴിയണമെന്നും പ്രമുഖ പണ്ഡിതന്‍ ഉമര്‍ ഫൈസി പ്രസ്താവിച്ചു.

city exchange

ബിന്‍സൈദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ബിന്‍ മഹ്മൂദ് ഈദ്ഗാഹ് മസ്ജിദില്‍ സംഘടിപ്പിച്ച അഹ്ലന്‍ റമദാന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഹൃദയവിശുദ്ധിയാണ് നോമ്പിലൂടെ നാം ലക്ഷ്യം വെക്കേണ്ടത്. റമദാന്‍ ആഗതമായിട്ടും ഹൃദയത്തില്‍ നിന്ന് പാപങ്ങള്‍ കഴുകിക്കളയാന്‍ കഴിയാത്ത അവസ്ഥ നമ്മില്‍ ഉണ്ടോ എന്നത് ഗൗരവതരമായി ചിന്തിക്കണം. ചെറിയ തെറ്റുകള്‍ പോലും ഒഴിവാക്കുകയും നാവിനെ സൂക്ഷിക്കുകയും വേണം. അങ്ങിനെ സ്വര്‍ഗത്തിലേക്കുള്ള യാത്രാ അവസരമായി റമദാനിനെ ഉപയോഗിക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി.

മുജീബ്‌റഹ്മാന്‍ മിശ്കാത്തി, കെ ടി ഫൈസല്‍ സലഫി, സ്വലാഹുദ്ധീന്‍ സ്വലാഹി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്ത പരിപാടി റമദാന് മുന്‍പുള്ള മുന്നൊരുക്കം എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!