

ദോഹ: ആഗോള ട്രാവല്‍ ഡാറ്റാ ദാതാവായ ഒഫീഷ്യല്‍ എയര്‍ലൈന്‍ ഗൈഡിന്റെ ഡാറ്റ അനുസരിച്ച് മേഖലാ അടിസ്ഥാനത്തിലുള്ള ഏറ്റവും തിരക്കേറിയ 10 അന്താരാഷ്ട്ര റൂട്ടുകളില്‍ കെയ്റോ- ദോഹയും.

കെയ്റോ- ദോഹ ഫ്‌ളൈറ്റ് റൂട്ടില്‍ ജൂണില്‍ 107,568 സീറ്റുകളാണ് രേഖപ്പെടുത്തിയത്. ആഫ്രിക്കയില്‍ ആറാം സ്ഥാനമാണിത്. കെയ്റോയില്‍ നിന്ന് ജിദ്ദയിലേക്കും കെയ്റോയില്‍ നിന്ന് റിയാദിലേക്കും കെയ്റോയില്‍ നിന്ന് കുവൈത്തിലേക്കും ആഫ്രിക്കയിലെ മികച്ച മൂന്ന് വിമാന റൂട്ടുകളായിരുന്നു. നാലുലക്ഷം സീറ്റുകളാണ് കെയ്റോ- ജിദ്ദ റൂട്ടിലുള്ളത്. മിഡില്‍ ഈസ്റ്റില്‍ ഒന്നാം സ്ഥാനത്താണിത്.

ഖത്തര്‍ എയര്‍വേയ്സും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ജൂണ്‍ 15 മുതല്‍ ജൂലൈ 10 വരെയുള്ള ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. തടസ്സമില്ലാത്ത യാത്രാ അനുഭവം ഉറപ്പാക്കാന്‍ യാത്രക്കാര്‍ അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

