

ദോഹ: ഫിഫ ലോകകപ്പ് 2026ന്റെ ആതിഥേയത്വം കാനഡ, മെക്‌സിക്കോ, യു എസ് രാജ്യങ്ങള്‍ക്കായി ഖത്തര്‍ കൈമാറി. ഖത്തര്‍ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുവാന്‍ ബിന്‍ ഹമദ് അല്‍താനിയില്‍ നിന്നും 2026 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗബ്ര, മെക്സിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യോന്‍ ഡി ലൂയിസ പ്ലാസാസ്, യു എന്നിലെ യു എസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് എന്നിവര്‍ ഏറ്റുവാങ്ങി. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സന്നിഹിതനായിരുന്നു.

ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഫൈനല്‍ മത്സരത്തിന് ശേഷമാണ് ഔദ്യോഗിക കൈമാറ്റ ചടങ്ങ് നടന്നത്. കാനഡയും മെക്സിക്കോയും യു എസും ചേര്‍ന്ന് 2026-ല്‍ വിജയകരമായ ലോകകപ്പ് എഡിഷന്‍ സംഘടിപ്പിക്കുമെന്ന് ശൈഖ് ജുവാന്‍ ബിന്‍ ഹമദ് അല്‍താനി ആശംസിച്ചു.
