തെലുങ്കാനയില്‍ ബി ജെ പി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

Web Desk
1 Min Read

ഹൈദരാബാദ്: തെലുങ്കാനയില്‍ ബി ജെ പിയെ വിട്ട് കോണ്‍ഗ്രസിനെ പുല്‍കാന്‍ തയ്യാറായി നേതാക്കള്‍. നിസാമബാദില്‍ മുന്‍ മേയറും ബി ജെ പി എം പി ഡി അരവിന്ദന്റെ സഹോദരനുമായ ധര്‍മപുരി സഞ്ജയ് കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്ക് പോകാന്‍ താത്പര്യം പരസ്യമായി പ്രകടിപ്പിച്ചത്.
ഡല്‍ഹിയില്‍ വെച്ച് ഔദ്യോഗികമായി ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ധര്‍മപുരി പറഞ്ഞു. ടി പി സി സി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ആഗ്രഹത്തോടെയാണ് തന്റെ പാര്‍ട്ടി പ്രവേശനമെന്നും അദ്ദേഹം അറിയിച്ചു. ധര്‍മപുരിയുടെ കോണ്‍ഗ്രസ് പ്രവേശം തെലങ്കാന കോണ്‍ഗ്രസിനെ ശക്തമാക്കുമെന്ന് ടി പി സി സി പ്രസിഡന്റ് രേവന്ത് റെഡ്ഡി പറഞ്ഞു.
ബി ജെ പി നേതാക്കളായ ഇറ ശേഖര്‍, ഗന്‍ഡ്ര സത്യനാരായണ എന്നിവരും കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!