Connect with us

Featured

കലാപം പടരുന്ന ദക്ഷിണാഫ്രിക്കയില്‍ മരണസംഖ്യ വര്‍ധിക്കുന്നു

Published

on


ജോഹന്നാസ്ബര്‍ഗ്: മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആരംഭിച്ച കലാപത്തില്‍ മരണ സംഖ്യം വര്‍ധിക്കുന്നു. വര്‍ണവിവേചനം അവസാനിച്ച് 27 വര്‍ഷങ്ങളായെങ്കിലും അസമത്വം നിലനില്‍ക്കുകയാണെന്നും സുമയുടെ അറസ്റ്റിനു പിന്നിലുണ്ടായ പ്രധാന കാരണം അസമത്വമാണെന്നും കലാപകാരികള്‍ ആരോപിക്കുന്നു.

കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ച കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ ദാരിദ്ര്യം രൂക്ഷമാക്കിയതും കലാപം ശക്തമാകാന്‍ കാരണമായി. 2021ലെ ആദ്യ മൂന്നുമാസങ്ങളില്‍ തൊഴിലില്ലായ്മ 32.6 ശതമാനത്തിലെത്തിയിരുന്നു.
കലാപത്തെ തുടര്‍ന്ന് ഇതിനകം 72 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇതുവരെ 1234 പേരെയാണ് അറസ്റ്റ് ചെയ്തതെന്നും ദക്ഷിണാഫ്രിക്കന്‍ പൊലീസ് സര്‍വീസ് അറിയിച്ചു.


error: Content is protected !!