പി എച്ച് അബ്ദുള്ള മാഷ് വിടവാങ്ങിയത് അടയാളങ്ങള്‍ ബാക്കി വെച്ച്

Web Desk
1 Min Read

ദോഹ: എഴുത്തുകാരന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, സംഘാടകന്‍, സഹൃദയന്‍ എന്നീ നിലകളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ പി എച്ച് അബ്ദുള്ള മാസ്റ്ററുടെ നിര്യാണത്തില്‍ ഖത്തറിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി.

city exchange

തുമാമ കെ എം സി സി ഹാളില്‍ മയ്യത്ത് നമസ്‌കാരവും പ്രാര്‍ഥനക്കും ശേഷം കെ എം സി സി ഖത്തര്‍ കലാ സാംസ്‌കാരിക വിഭാഗമായ സമീക്ഷയും കേരള മാപ്പിള കലാ അക്കാദമി ഖത്തര്‍ ചാപ്റ്ററും ഇശല്‍മാല മാപ്പിള കലാ സാഹിത്യ വേദി ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ കെ എം സി സി ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

പി എച്ച് താന്‍ വ്യാപരിച്ച മേഖലകളിലെല്ലാം ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നുവെന്നും കാലത്തിന്റെ കരുത്തേറിയ കരങ്ങള്‍ക്ക് മായ്ക്കാനാത്ത വിധത്തില്‍ ജനമനസ്സില്‍ ജീവിതം അടയാളപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം സ്മരിച്ചു.

കേരള മാപ്പിള കലാ അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അന്‍വര്‍ ബാബു അധ്യക്ഷത വഹിച്ചു. അനുസ്മരണ ചടങ്ങില്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന ജനറല്‍ സിക്രട്ടറി സലിം നാലകത്ത്, വൈസ് പ്രഡിഡന്റ് സിദ്ദിഖ് വാഴക്കാട്, സമീക്ഷ ജനറല്‍ കണ്‍വീനര്‍ സുബൈര്‍ വെള്ളിയോട്, കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുസ്തഫ മുട്ടുങ്ങല്‍, ഇശല്‍മാല മാപ്പിള കലാ സാഹിത്യ വേദി ഖത്തര്‍ ചാപ്റ്റര്‍ ആക്ടിംഗ് പ്രസിഡണ്ട് ജാഫര്‍ തയ്യില്‍, സമീക്ഷ കണ്‍വീനര്‍ സഫീര്‍ വാടാനപ്പള്ളി, കോയ കൊണ്ടോട്ടി, ഗായകന്‍ മശ്ഹൂദ് തങ്ങള്‍, മാപ്പിള കലാ അക്കാദമി ട്രഷറര്‍ ഹംസ കരിയാട് എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image

കെ എം സി സി ഖത്തര്‍ സംസ്ഥാന ഭാരവാഹികളായ സമീര്‍ പട്ടാമ്പി, സാദിഖ് പാലക്കാട്, ഷംസുദ്ദീന്‍ എം പി, സമീക്ഷ ചെയര്‍മാന്‍ മജീദ് നാദാപുരം, വൈസ് ചെയര്‍മാന്‍ വീരാന്‍ കോയ, ഗായകന്‍ റിയാസ് കരിയാട് എന്നിവര്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!