കണക്കുകള്‍ പ്രകാരം ശഅ്ബാന്‍ ചൊവ്വാഴ്ച തുടങ്ങും

Web Desk
0 Min Read

ദോഹ: നിരീക്ഷണങ്ങളും കൃത്യമായ കണക്കുകളും അടിസ്ഥാനമാക്കി 2026 ജനുവരി 20 ചൊവ്വാഴ്ച ശഅ്ബാന്‍ 1447 ഹിജ്‌റി മാസത്തിന്റെ ആദ്യദിനമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ഇതനുസരിച്ച് ജനുവരി 19 തിങ്കളാഴ്ചയാണ് ഈ വര്‍ഷത്തെ റജബ് മാസത്തിന്റെ അവസാന ദിനം.

city exchange

ഭൂമിയെ ചുറ്റിയുള്ള ചന്ദ്രന്റെ ഭ്രമണചലനമാണ് ഹിജ്‌റി മാസങ്ങളുടെ ആരംഭവും അവസാനവും നിര്‍ണയിക്കുന്നതെന്നും സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ ചലനമാണ് ഗ്രിഗോറിയന്‍ മാസങ്ങളുടെ തുടക്കവും അവസാനവും നിര്‍ണ്ണയിക്കുന്നതെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് ഓര്‍മ്മിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!