ഇമ സ്ഥാപക നേതാവ് റസാക്ക് മുല്ലക്കരയ്ക്ക് യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

ദോഹ: എടവനക്കാട് മഹല്ല് അസോസിയേഷന്‍ ഖത്തര്‍ (ഇമ) സ്ഥാപക നേതാവും ദീര്‍ഘകാല ഖത്തര്‍ പ്രവാസിയുമായ റസാക്ക് മുല്ലക്കരയ്ക്ക് ഇമ അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

city exchange

പ്രസിഡന്റ് പി ബി അസീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംഘടനയ്ക്ക് റസാക്ക് മുല്ലക്കര നല്‍കിയ വിലപ്പെട്ട സേവനങ്ങളെ സ്മരിച്ചുകൊണ്ട് മുതിര്‍ന്ന അംഗം അബ്ദുറഹ്മാന്‍ ഇമയുടെ മൊമെന്റോ കൈമാറി.

അക്ബര്‍, അബ്ദുറഹ്മാന്‍, ഇസുദീന്‍, പി ബി അബ്ദുല്‍ അസീസ്, ഷിയാസ്, ഗഫൂര്‍, അനീഷ് എന്നിവര്‍ പ്രസംഗിച്ചു. മറുപടി പ്രസംഗത്തില്‍ റസാഖ് തന്റെ ദീര്‍ഘകാല പ്രവാസ ജീവിതത്തിലെയും സംഘടനാ രംഗത്തെയും ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ചു.

ജനറല്‍ സെക്രട്ടറി ഫൈസല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഫ്‌സല്‍, ഷഫീഖ്, ജസില്‍, അജ്മല്‍, ഇസുദീന്‍, അനീഷ്, നിറാസ്, ജദീര്‍ മുഹമ്മദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!