ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ ‘ജി എസ് എസ് ലയം പൊന്നോണം 2026ന് ‘ വര്‍ണ്ണാഭമായ തുടക്കം

Web Desk
1 Min Read

മനാമ: സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ‘ജി എസ് എസ് ലയം പൊന്നോണം 2026’ന് തുടക്കമായി. സൊസൈറ്റി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നിലവിലെ പശ്ചിമേഷന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഓണാഘോഷങ്ങള്‍ ചെലവ് ചുരുക്കി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന സഹജീവികളെ ചേര്‍ത്തു നിര്‍ത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രദീപ് പുറവങ്കര അഭിപ്രായപ്പെട്ടു.

city exchange

ഓണപ്പുടവ മത്സരത്തില്‍ നാല് വിഭാഗങ്ങളായി 30ഓളം കുടുംബാംഗങ്ങള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനമായി നല്‍കി. ഓണപ്പുടവ മത്സരത്തില്‍ സോണിയ വിനു, നക്ഷത്ര ബിജു എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു, നന്ദന്‍ അയിരൂരും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ട്, ഓണപ്പാട്ടുകാര്‍ തുടങ്ങിയവ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മിഴിവേകി.

കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ചു. ജി എസ് എസ് ലേഡീസ് വിങ് സെക്രട്ടറി സിന്ധു റോയി സ്വാഗതവും ലേഡീസ് വിങ് കള്‍ച്ചറല്‍ സെക്രട്ടറി വിദ്യാ രാജേഷ് നന്ദിയും രേഖപ്പെടുത്തി. സൊസൈറ്റി ജനറല്‍ സെക്രട്ടറി ബിനുരാജ് രാജന്‍, വൈസ് ചെയര്‍മാന്‍ സതീഷ് കുമാര്‍ എന്നിവര്‍ ആശംസ അറിയിച്ചു. ഓണപ്പുടവ മത്സരത്തിന്റെ ജനറല്‍ കണ്‍വീനര്‍ വിനീത അരുണ്‍, മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

ഓഗസ്റ്റ് 14ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ പായസ മത്സരവും പായസമേളയും തുടര്‍ന്ന് 21ന് വെള്ളിയാഴ്ച വൈകിട്ട് അത്തപ്പൂക്കള മത്സരവും തുടര്‍ന്ന് സെപ്റ്റംബര്‍ 4ന് ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!