
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സൊമാലിയ ഫെഡറല്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഡോ. ഹസ്സന്‍ ശൈഖ് മഹമ്മൂദുമായി ടെലിഫോണില്‍ സംസാരിച്ചു.

സംഭാഷണത്തിനിടെ സോമാലിയയിലെ ഏറ്റവും പുതിയ വികസനങ്ങള്‍ ഇരുവരും അവലോകനം ചെയ്തു. പ്രത്യേകിച്ച് സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും സൊമാലിയന്‍ ഭൂപ്രദേശത്തിന്റെ ഐക്യം സംരക്ഷിക്കുന്നതിനുമായി നടക്കുന്ന ശ്രമങ്ങള്‍ ചര്‍ച്ചയായി.

സൊമാലിയയിലെ നിയമാനുസൃത പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തറിന്റെ പൂര്‍ണ്ണ പിന്തുണ തുടരുമെന്ന് അമീര്‍ ആവര്‍ത്തിച്ചു. സൊമാലിയയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും അവിടുത്തെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയും അദ്ദേഹം ഉറപ്പുനല്‍കി.
