
ദോഹ: ഫ്രന്റ്‌സ് ഓഫ് കോഴിക്കോട് (ഫോക്) വനിതാ വിഭാഗവും റിയാദ മെഡിക്കല്‍ സെന്ററും സംയുക്തമായി സ്ത്രീകള്‍ക്ക് വേണ്ടി ആരോഗ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിയാദ മെഡിക്കല്‍ സെന്ററില്‍ സ്ത്രീരോഗ വിദഗ്ദ ഡോ. ലുഫ്‌ന ക്ലാസ് നയിച്ചു.

ഫാസിനാ ഷഫീഖ്, രാജശ്രീ, രശ്മീ, മേരി, സ്മീര ഷാജു, തസ്‌നി എന്നിവര്‍ പ്രസംഗിച്ചു. റിയാദ മെഡിക്കല്‍ എം ഡി ജംഷീര്‍ ഹംസക്ക് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ നസ്രീനാ ജംഷീര്‍ ഫോക്കിന്റെ സ്‌നേഹോപഹാരം ഏറ്റുവാങ്ങി. ഡോ. ലുഫ്‌നക്കുള്ള ഉപഹാരം ഫോക്ക് വനിതാ വിഭാഗം മേധാവി സീനത്ത് അഷ്റഫ് കൈമാറി.

റംലാ ബഷീര്‍, നസീഹാ, ഷംലാ സാജിദ്, ദീപ്തി രൂപേഷ്, റസിയ, ഷില്‍ജി, ഫര്‍സാന, റോഷിനി, റംലാ സമദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
