മലയാളി യുവാവ് ഖത്തറില്‍ മരിച്ചു

Web Desk
0 Min Read

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി തൊയക്കാവ് അമ്പലത്ത് വീട്ടില്‍ നിയാസ് (32) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
പത്തു വര്‍ഷമായി പ്രവാസിയായ നിയാസിന്റെ ഭാര്യ ഭാര്യ ഷഫിയും രണ്ടു മക്കളും ഖത്തറിലുണ്ട്. പിതാവ്: അബ്ദുല്‍ അസീസ്. മാതാവ്: നൂര്‍ജഹാന്‍, സഹോദരങ്ങള്‍: നവാസ് (ഖത്തര്‍), നസീമ. നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!