Connect with us

Community

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് പുതിയ ഭാരവാഹികള്‍

Published

on


ദോഹ: കെ എന്‍ എം സെക്രട്ടറിയായിരുന്ന എ പി അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ മേല്‍നോട്ടത്തില്‍ 1980ല്‍ രൂപംകൊണ്ട ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് 2024- 2025 കാലത്തേക്കുള്ള പുതിയ നേതൃത്വം നിലവില്‍ വന്നു.

പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സുബൈര്‍ വക്‌റ എഴുത്തുകാരനും സംഘാടകനുമാണ്. കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയായ സുബൈര്‍ മുമ്പ് ഇസ്‌ലാഹി സെന്റര്‍ ട്രഷറര്‍, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഷെമീര്‍ തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നി സ്വദേശിയാണ്. ഇസ്ലാഹി സെന്റര്‍ വിദ്യാര്‍ഥി- യുവജന വിഭാഗങ്ങളിലൂടെ പ്രവര്‍ത്തിച്ചു വന്ന ഷെമീര്‍ മികച്ച സംഘടകനാണ്.

സെന്ററിന്റെ മുന്‍ കമ്മിറ്റികളില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഹുസ്സൈന്‍ മുഹമ്മദ് യു ആണ് പുതിയ കമ്മിറ്റിയുടെ ട്രഷറര്‍. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ്- കാളാവ് സ്വദേശിയാണ് ഹുസ്സൈന്‍.

വൈസ് പ്രസിഡന്റുമാരായി അക്ബര്‍ കാസിം, സി കെ ശരീഫ്, അബ്ദുല്ല ഹുസൈന്‍, അനീസ് നരിപ്പറ്റ, ഹനീഫ് അയ്യപ്പള്ളി എന്നിവരും സെക്രട്ടറിമാരായി നജീബ് അബൂബക്കര്‍, അബ്ദുല്‍ വഹാബ് പരപ്പനങ്ങാടി, മുഹമ്മദ് ലൈസ് കുനിയില്‍, ഡോ. ഹഷിയത്തുല്ല, ഖല്ലാദ് ഇസ്മായില്‍ എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.

ജി പി കുഞ്ഞാലികുട്ടി ചെയര്‍മാനും മുനീര്‍ സലഫി കണ്‍വീനറുമായി പുതിയ അഡൈ്വസറി ബോര്‍ഡും നിലവില്‍ വന്നു.

വെളിച്ചം ഖത്തര്‍ പ്രസിദ്ധീകരിക്കുന്ന വെളിച്ചം വാള്യം 3 പത്താം മൊഡ്യൂള്‍ പ്രകാശനവും ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രഥമ കൗണ്‍സിലില്‍ നിര്‍വഹിക്കപ്പെട്ടു.

അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി പി കുഞ്ഞുമുഹമ്മദ് രണ്ടത്താണി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.


error: Content is protected !!