

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഐ സി സി വെനസ്‌ഡേ ഫിയസ്റ്റയില്‍ തെലുങ്ക് കമ്മ്യൂണിറ്റിയുടെ നാല് അനുബന്ധ സംഘടനകളുമായി സഹകരിച്ച് പരിപാടി സംഘടിപ്പിച്ചു. ഇന്ത്യയില്‍ നിന്നെത്തിയ ശ്രേയസ് പട്കര്‍ തത്സമയ സംഗീത അവതരണം നടത്തി.


ഐ സി സിയുടെ ഇന്‍ഹൗസ് ആക്ടിവിറ്റീസ് മേധാവി സത്യനാരായണ മാലിറെഡ്ഡി സ്വാഗതം പറഞ്ഞു. ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍, ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, എ കെ വി, ടി ജെ എസ്, ടി പി എസ്, ടി കെ എസ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, മുതിര്‍ന്ന സമുദായ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഐ സി സിയിലെ സ്‌കൂള്‍ ആക്ടിവിറ്റീസ് മേധാവി ശന്തനു ദേശ്പാണ്ഡെ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഐ സി സി ഫിനാന്‍സ് മേധാവി അര്‍ഷാദ് അലി നന്ദി രേഖപ്പെടുത്തി.
