ലെറ്റ്‌സ് കണക്ട് ഫാമിലി മീറ്റ് അപ്പ് ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഹിലാല്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലെറ്റ്‌സ് കണക്ട് ഫാമിലി മീറ്റപ്പ് എന്ന പേരില്‍ കുടുംബ സംഗമം വക്‌റ റോയല്‍ പാലസ് ഹോട്ടലില്‍ നടന്നു. മേഖലയിലെ വിവിധ തലങ്ങളിലുള്ള മുഴുവന്‍ പ്രവര്‍ത്തകരും എത്തിച്ചേര്‍ന്ന പരിപാടി സംഘടന മികവ് കൊണ്ടും പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി.

city exchange

മേഖല വൈസ് പ്രസിഡണ്ട് സിറാജ് മദനി ഇരിട്ടി അധ്യക്ഷത വഹിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് നല്ലളം പരിപാടി ഉദ്ഘാടനം ചെയ്തു.

പുതിയ കാലഘട്ടത്തില്‍ രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ഉഷ്മളമാക്കാന്‍ കുട്ടികളുടെ മനോനിലവാരത്തെ ഉള്‍കൊണ്ട് അവരുമായി സംവദിക്കാന്‍ രക്ഷിതാകള്‍ക്ക് കഴിയേണ്ടതുണ്ട് എന്ന് ഡോ. സുജയില്‍ കുറ്റ്യാടി പറഞ്ഞു. പാരന്റിംഗ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യാ ഭര്‍ത്താക്കന്മാര്‍ കാപട്യം വെടിഞ്ഞ് ജീവിക്കുമ്പോഴാണ് സാമാധാനവും ആരോഗ്യമുള്ള കുടുംബം രൂപപ്പെടുന്നതെന്ന് നാസര്‍ നദ്വി പറഞ്ഞു. മാതൃക കുടുംബം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisement -
Ad image

കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സെഷനില്‍ അബ്ദുല്‍ കരീം ആക്കോടും അശ്ഹദ് ഫൈസിയും സംസാരിച്ചു.

ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി റഷീദ് അലി പി വി, ട്രഷറര്‍ ഷമീം കൊയിലാണ്ടി, മുഹമ്മദ് ഷൗലി, എം ജി എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തൗഹീദ റഷീദ്, ജാസ്മിന്‍ നസീര്‍, ഷംല നൗഫല്‍ എന്നിവര്‍ സംബന്ധിച്ചു.

കുട്ടികള്‍ക്കായി സംഘടിപ്പിച്ച മിസ്ബാഹ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. തുമാമ മദ്രസയിലെ കുട്ടികള്‍ അവതരിപ്പിച്ച ആക്ഷന്‍ സോങ് പരിപാടിക്ക് മികവേകി.

ഹൈസ നിജാസിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ ഫസലുറഹ്മാന്‍ മദനി സ്വാഗതവും ആശിഖ് ബേപ്പൂര്‍ നന്ദിയും പറഞ്ഞു. ഇസ്‌ലാഹി സെന്റര്‍, എം ജി എം ഹിലാല്‍ മേഖല ഭാരവാഹികള്‍ മീറ്റ് അപിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!