ബഹ്‌റൈന്‍ നാഷനല്‍ പ്രവാസി സാഹിത്യോത്സവിന് സമാപനം; റിഫ സോണ്‍ ജേതാക്കള്‍

Web Desk
1 Min Read

മനാമ: പ്രയാണങ്ങള്‍ എന്ന പ്രമേയത്തില്‍ അണിയിച്ചൊരുക്കിയ പതിനഞ്ചാമത് ബഹ്‌റൈന്‍ നാഷനല്‍ പ്രവാസി സാഹിത്യോത്സവ് അദാരി പാര്‍ക്കിലെ വിശാലമായ ഓഡിറ്റോറിയത്തില്‍ സമാപിച്ചു. 342 പോയിന്റുകള്‍ നേടി റിഫ സോണ്‍ സാഹിത്യോത്സവ് ചാമ്പ്യന്മാരായി. 260 പോയിന്റുമായി മനാമ സോണ്‍ രണ്ടാം സ്ഥാനവും 238 പോയിന്റുമായി മുഹറഖ് സോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

city exchange

റിഫ സോണില്‍ നിന്നുള്ള അര്‍ഫാന്‍ അബ്ദുല്‍ സലീമിനെ കലാപ്രതിഭയായും സ്വാലിഹ ഉസ്മാനെ സര്‍ഗ്ഗപ്രതിഭയായും തെരഞ്ഞെടുത്തു. പ്രവാസികളുടെ സര്‍ഗ്ഗാത്മകമായ മുന്നേറ്റങ്ങളും മനുഷ്യചരിത്രത്തിലെ വിവിധ സഞ്ചാരപഥങ്ങളും അടയാളപ്പെടുത്തുന്നതായിരുന്നു രാവിലെ എട്ടു മണിക്ക് ആരംഭിച്ച കലാമാമാങ്കം.

വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം പ്രമുഖ എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ സജി മാര്‍ക്കോസ് ഉദ്ഘാടനം ചെയ്തു. വേദനിക്കുന്നവരെ ചേര്‍ത്തുപിടിക്കാനും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പുതിയ കാലത്തിന് സാധ്യമാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്തീഫി, ശൈഖ് ഹസ്സന്‍ മദനി, മമ്മൂട്ടി മുസ്ലിയാര്‍, റഫീഖ് ലത്തീഫി വരവൂര്‍, സിയാദ് വളപട്ടണം, ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ മന്‍സൂര്‍ അഹ്‌സനി, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, ബിജു ജോര്‍ജ്, കിരണ്‍ സുബ്രഹ്മണ്യന്‍, സല്‍മാനുല്‍ ഫാരിസ്, ഫിറോസ് തിരുവത്ര, സിറാജ് പള്ളിക്കര, റഹീം സഖാഫി വരവൂര്‍, ശംസുദ്ദീന്‍ പൂക്കയില്‍, ശിഹാബ് പരപ്പ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

- Advertisement -
Ad image

സാഹിത്യോത്സവ് നഗരിയില്‍ ഏര്‍പ്പെടുത്തിയ എസ് ഐ ആര്‍ ഹെല്‍പ് ഡെസ്‌ക് നിരവധി ആളുകള്‍ക്ക് ഉപകാരപ്രദമായി. ചടങ്ങില്‍ അസ്ഹര്‍ തങ്ങള്‍, സി എച്ച് അഷ്റഫ്, നൗഷാദ് മുട്ടുംതല, ഫൈസല്‍ ചെറുവണ്ണൂര്‍, മുഹമ്മദ് വി പി കെ, അഷ്റഫ് മങ്കര, റഷീദ് തെന്നല, അബ്ദുള്ള രണ്ടത്താണി, മുഹമ്മദ് സഖാഫി ഉളിക്കല്‍, സഫ്വാന്‍ സഖാഫി, ഹംസ പുളിക്കല്‍, ജാഫര്‍ പട്ടാമ്പി, അബ്ദുറഹ്മാന്‍ പി ടി, ഫൈസല്‍ കൊല്ലം തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സമദ് കാക്കടവ് സ്വാഗതവും മിദ്‌ലാജ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!