പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ രാമന്തളി നിര്യാതനായി

Web Desk
1 Min Read

പയ്യന്നൂര്‍: നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പ്രശസ്ത എഴുത്തുകാരനും പ്രവാസി മാധ്യമ പ്രവര്‍ത്തകനുമായിരുന്ന രാമന്തളിയിലെ രിഫായി പള്ളി മഹല്ലില്‍ താമസിക്കുന്ന ജലീല്‍ രാമന്തളി (70) നിര്യാതനായി.

city exchange

ദീര്‍ഘകാലം യു എ ഇയില്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹം മിഡില്‍ ഈസ്റ്റ് ചന്ദ്രിക ബ്യൂറോ ചീഫായിരുന്നു. നേര്‍ച്ച വിളക്ക്, പ്രവാസത്തുടിപ്പുകള്‍, ശൈഖ് സായിദ് തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകള്‍ക്കും ടെലിഫിലിമുകള്‍ക്കും തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്.

ഭാര്യ: മടക്കാല്‍ റഹ്മത്ത്. മക്കള്‍: സാമിയ, അമീന, സല്‍വ. മരുമക്കള്‍: അബ്ദുല്‍ സലാം, അബ്ദുല്‍ ഖാദര്‍, അറഫാത്ത്. മയ്യത്ത് നമസ്‌ക്കാരം ഇന്ന് ളുഹര്‍ നമസ്‌കാരം കഴിഞ്ഞ ഉടനെ രാമന്തളി ജുമാ മസ്ജിദില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!