വായനശാലയില്‍ തുടങ്ങിയ അരനൂറ്റാണ്ടിന്റെ ബന്ധം

Web Desk
1 Min Read

ജന്മം കൊണ്ട് ഉത്തര മലബാറുകാരനായ, കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല കേരളക്കരയിലെ എണ്ണിയാല്‍ തീരാത്ത വായനക്കാരെ എഴുത്തിലൂടെ സമ്പന്നമാക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ ജലീലിന്റെ നിര്യാണം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതാണ്.

city exchange

രാത്രിയുടെ അന്ത്യയാമത്തില്‍ സഹോദരന്‍ കരപ്പൊന്ത് ഉസ്മാന്‍ വിളിച്ചപ്പോള്‍ തന്നെ സംശയം തോന്നി. മുഖവുരയില്ലാതെ പറഞ്ഞു, ജലീല്‍ ഈ ലോകത്തോട് വിട പറഞ്ഞു. കുറച്ചു സമയത്തേക്ക് സ്തബ്ധനായി. ഇതേ അവസ്ഥ തന്നെയായിരുന്നു ഉസ്മാനും ഉണ്ടായിരുന്നത്.

ഒന്നും സംസാരിക്കാനാവാവാത്ത നിമിഷങ്ങള്‍. വാഹനം റെഡിയാക്കി മകനോടാപ്പം വീട്ടീല്‍ ചെന്നു. പ്രസന്ന വദനനായി കിടക്കുന്ന ജലീലിന്റെ ബൗദ്ധിക ശരീരം ഒരു നോക്കു കണ്ടപ്പോള്‍ ഉറങ്ങുകയാണെന്നു പോലും സംശയിച്ചു. സര്‍വ്വജ്ഞനായ സ്രഷ്ടാവിന്റെ അലംഘനമായ വിധി.

വടക്കുമ്പാട് പഞ്ചായത്ത് വായനശാലയിലെ ലൈബ്രറിയില്‍ നിന്നു 1966ല്‍ പുസ്തകം എടുത്തു വായിക്കാന്‍ തുടങ്ങിയതു മുതല്‍ ചരിചയം ഉണ്ടായിരുന്നു. നാട്ടില്‍ നിന്നും പ്രവാസ ജീവിത കാലത്ത് ഗള്‍ഫില്‍ നിന്നും മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം ഗ്രന്ഥരചനയും ജലീലിന്റെ ഹരമായിരുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഒക്കെ എത്തിച്ചു തരും. മാത്രമല്ല നാടിന്റെ വികസന കാര്യത്തിലും മിക്ക മത- സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസ- രാഷ്ട്രീയ- കലാ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ നേതൃത്വം നല്‍കിയിരുന്നു.

- Advertisement -
Ad image

സാമൂഹിക- സാഹിത്യപരമായ വിവാദങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത. പ്രകൃതം. അതിനാല്‍ പലരില്‍ നിന്നും ജലീല്‍ അസ്വസ്ഥ മുഖം കാണേണ്ടി വരാറുണ്ട്. താന്‍ ഉദ്ദേശിച്ച കാര്യം ചെയ്തിരിക്കും. അതിനിടയില്‍ തന്റെ നിലപാടിനേക്കാള്‍ മറ്റുള്ളവരാണ് ശരിയെന്നു തോന്നിയാല്‍ അത് അംഗീകരിക്കുകയും ചെയ്യും.

കക്കുളത്ത് അബ്ദുല്‍ ഖാദര്‍
Share This Article
Leave a Comment
error: Content is protected !!