Community
രുചി ഒലിച്ചിറങ്ങി ഇന്ത്യന്‍ മാംഗോ ഐസ്‌ക്രീം

ദോഹ: ബാല്യത്തിലെ മാങ്ങാക്കാലം ഓര്‍മിപ്പിച്ച് സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാംഗോ ഫെസ്റ്റിവല്‍. മധുരമൂറൂന്ന മാങ്ങയോടൊപ്പം മാധുര്യം ഒലിച്ചിറങ്ങുന്ന ഇന്ത്യന്‍ മാംഗോ ഐസ്‌ക്രീമിനും ആരാധകരുടെ ഫുള്‍ മാര്‍ക്ക്.


മാങ്ങ രുചി നാവില്‍ സമ്മാനിക്കുന്ന ഐസ്‌ക്രീമിനെ കുറിച്ച് വാങ്ങിയവരെല്ലാം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്ന് അബ്ദുല്‍ അഹദും സറീന അഹദും പറഞ്ഞു. പുറത്ത് ലഭിക്കുന്ന വിലയേക്കാള്‍ കുറവാണ് മാംഗോ ഫെസ്റ്റിവലില്‍ ഐസ്‌ക്രീം ഉള്‍പ്പെടെയുള്ളവയ്ക്ക് എന്നതിനാല്‍ ഉപഭോക്താക്കളും വലിയ സന്തോഷത്തിലാണ്.

പുറത്തെ കൊടും ചൂടില്‍ നിന്നും അകത്തെ മാങ്ങാ തണുപ്പിലേക്കുള്ള മധുര യാത്രയെന്നാണ് പലരും ഐസ്‌ക്രീമിനെ വിശേഷിപ്പിക്കുന്നത്. മുതിര്‍ന്നവര്‍ തങ്ങളുടെ ബാല്യത്തിലേക്ക് മാങ്ങാ ഐസ്‌ക്രീമിലൂടെ മടങ്ങുമ്പോള്‍ കുട്ടികള്‍ തങ്ങളുടെ ബാല്യത്തിന്റെ ഓര്‍മകളോടൊപ്പം ചേര്‍ത്തുവെച്ചാണ് ഐസ്‌ക്രീം നുണയാനെത്തുന്നത്.


