സുരേഷ് ഗോപി മാപ്പ് പറയണം

Web Desk
0 Min Read

അബുദാബി: ചോദ്യങ്ങളുമായി വന്ന വാര്‍ത്താചാനല്‍ പ്രവര്‍ത്തകനെ സിനിമാ സ്റ്റൈലില്‍ കയ്യേറ്റം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് അബുദാബി പി സി എഫ് ഭാരവാഹികളായ മന്‍സൂര്‍ അലി പട്ടാമ്പി, ഉസ്മാന്‍ കാരശ്ശേരി, മുഹമ്മദ് കല്ലന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

city exchange

തനിക്കിഷ്ടമില്ലാത്ത ചോദ്യങ്ങള്‍ വരുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും അവരോട് നിരന്തരം ധിക്കാരത്തോടെ പെരുമാറുകയും ചെയ്യുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരോടും നിരുപാധികം മാപ്പ് പറയണമെന്നും അവര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!