Community
കെ എം സി സി ഖത്തര്‍ കാസറഗോഡ് രക്തദാന ക്യാമ്പ് സെപ്റ്റംബര്‍ ആറിന്
ദോഹ: രക്തം നല്‍കൂ പുഞ്ചിരി സമ്മാനിക്കൂ എന്ന സന്ദേശവുമായി കെ എം സി സി ഖത്തര്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തുന്ന രക്തദാന ക്യാമ്പ് സെപ്റ്റംബര്‍ ആറിന് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിമുതല്‍ എട്ടുവരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡോണേഴ്‌സ് സെന്ററില്‍ നടക്കുമെന്ന് ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കരയും ജനറല്‍ സെക്രട്ടറി സമീറും ബ്ലഡ് ഡോനെഷന്‍ കോഓഡിനേറ്റര്‍ അബ്ദുല്‍ റഹ്മാന്‍ എരിയാലും അറിയിച്ചു.
എച്ച് എം സിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് രക്തദാന ക്യാമ്പ് നടക്കുക. വിശദമായ വിവരങ്ങള്‍ക്ക് 50216464, 7472 7166 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.