

ആലുവ: അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ട ആലുവ, അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം എത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ചാലക്കുടി എം പി ബെന്നി ബഹനാന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താമെന്നും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാമെന്നും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഉറപ്പ് നല്‍കിയിരുന്നു.

നിലവില്‍ അങ്കമാലി സ്റ്റേഷനില്‍ 12.50 കോടി രൂപയുടെയും ചാലക്കുടി സ്റ്റേഷനില്‍ 4.50 കോടി രൂപയുടെയും പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ആലുവ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിക്കാനുണ്ട്. അങ്കമാലിയിലെ ചമ്പന്നൂര്‍ ഫ്‌ളൈ ഓവര്‍, അങ്ങാടിക്കടവ് അടിപ്പാത, ചൂര്‍ണിക്കര പഞ്ചായത്തിലെ കമ്പനിപ്പടി അടിപ്പാത തുടങ്ങി ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ എല്ലാ പ്രധാന വിഷയങ്ങളും ഉദ്യോഗസ്ഥര്‍ വിലയിരുത്തും.

ആലുവ സ്റ്റേഷനില്‍ സംയുകതമായിട്ടാണ് എം പിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടക്കുന്നത്.

