ഗ്യാന്‍വാപി; നീതിപീഠം മതേതര രാജ്യത്തിന്റെ ആശങ്കയകറ്റണം: ഐ എസ് എം

Web Desk
1 Min Read

കോഴിക്കോട്: കോടതികളില്‍ നിന്ന് നീതിയോടു കൂടിയുള്ള തീര്‍പ്പുകളാണ് രാജ്യത്തെ പൗരന്‍മാര്‍ ആഗ്രഹിക്കുന്നതെന്നും ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അമിത ആവേശം ഉത്കണ്ഠ ഉളവാക്കുന്നതാണെന്നും വളവന്നൂരില്‍ നടന്ന ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. 1991ലെ ആരാധാലയ സംരക്ഷണ നിയമം ലംഘിക്കപ്പെടുന്നത് മതേതര ജനാധിപത്യ ഇന്ത്യ അതീവ ജാഗ്രതയോടെ കാണണം.

city exchange

ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെ അഭിമാനമാണെന്ന കോഴിക്കോട് എന്‍ ഐ ടി പ്രൊഫസറുടെ ഫെയ്‌സ്ബുക് പോസ്റ്റ് ബന്ധപ്പെട്ടവര്‍ ഗൗരവമായി കാണണമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശരീഫ് മേലേതില്‍ അധ്യക്ഷത വഹിച്ചു.
‘നേരാണ് നിലപാട്’ എന്ന പ്രമേയത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിന്റെ തുടര്‍ പദ്ധതികളും രൂപരേഖയും കൗണ്‍സില്‍ അംഗീകരിച്ചു. 1000 ശാഖകളില്‍ ഉസ്‌റതുന്‍ ഹസന കുടുംബ സംഗമങ്ങള്‍ക്കും റമദാന്‍ കാമ്പയ്‌നിനും അന്തിമ രൂപം നല്‍കി.

കെ എന്‍ എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷാ, സെക്രട്ടറി ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, കെ എന്‍ എം മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ. പി പി മുഹമ്മദ്, സെക്രട്ടറി കുഞ്ഞിപ്പ മാസ്റ്റര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി, ട്രഷറര്‍ കെ എം എ അസീസ്, ഭാരവാഹികളായ ബരീര്‍ അസ്‌ലം, സുബൈര്‍ പീടിയേക്കല്‍, മുസ്തഫ തന്‍വീര്‍, ഡോ. ജംഷീര്‍ ഫാറൂഖി, നാസര്‍ മുണ്ടക്കയം, ആദില്‍ അത്വീഫ് സ്വലാഹി, റഹ്‌മത്തുല്ല സ്വലാഹി പുത്തൂര്‍, യാസര്‍ അറഫാത്ത്, ജലീല്‍ മാമാങ്കര, സിറാജ് ചേലേമ്പ്ര, ശിഹാബ് തൊടുപുഴ, സൈദ് മുഹമ്മദ് കുരുവട്ടൂര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!