

കോഴിക്കോട്: സി പി എം ഒഴികെയുള്ള ഇടതു മുന്നണിയിലെ എല്ലാ പാര്‍ട്ടികളെയും യു ഡി എഫിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ എം എല്‍ എ. മുന്നണിയില്‍ ആരെല്ലാം വരുമെന്ന കാര്യത്തില്‍ യു ഡി എഫാണ് അന്തിമ തീരുമാനമെടുക്കുന്നത്. വരാന്‍ താല്‍പര്യമുള്ളവരെ സ്വാഗതം ചെയ്യുക എന്നത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. ഏതെങ്കിലും പാര്‍ട്ടികളുമായി ചര്‍ച്ച നടന്നോ എന്നതറിയില്ലെന്നും മുനീര്‍ കോഴിക്കോട് പറഞ്ഞു.

ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടറാമനെ നിയമിച്ചതിലൂടെ സി പി എമ്മിന്റെ ഏകാധിപത്യ നിലപാടാണ് വ്യക്തമാക്കുന്നതെന്നും എം കെ മുനീര്‍ പറഞ്ഞു. ശിവശങ്കറിനെ കൊണ്ടുവന്നതു പോലെയാണ് ശ്രീറാമിനെയും തിരികെ കൊണ്ടുവന്നതെന്നും മുനീര്‍ പറഞ്ഞു.
