

കൊച്ചി: 650-ലേറെ വരുന്ന സംരംഭകരുടെ കൂട്ടായ്മയായ വിജയീ ഭവ അലുംമ്നി (വി ബി എ) തുടക്കമിടുന്ന പുതിയ ബിസിനസ് നെറ്റ്വര്ക്കിംഗ് പ്ലാറ്റ്ഫോമായ വിബി ടോക്സ് ബിസിനസിന്റെ ആദ്യസംഗമം ജൂലൈ 26ന് കൊച്ചിയില്‍ നടക്കും. ഹോട്ടല്‍ ഒലീവ് ഡൗണ്ടൗണില് വൈകിട്ട് മൂന്നര മുതല്‍ ആറര വരെയാണ് പരിപാടി. നൂറോളം സംരംഭകര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ആദ്യ നെറ്റ്വര്ക്കിംഗ് മീറ്റിംഗിലൂടെ ചുരുങ്ങിയത് 20 ലക്ഷം രൂപയുടെ ബിസിനസാണ് വി ബി എ ലക്ഷ്യമിടുന്നത്. മുഖ്യാതിഥിയായ ബ്രഹ്മ ലേണിംഗ് സൊലൂഷന്‍സ് സി ഇ ഒ രഞ്ജിത് ബിസിനസ് വളര്‍ച്ചയ്ക്ക് മികച്ച തൊഴിലിടങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. വി ബി എ പ്രസിഡന്റ് ശ്രീദേവി കേശവന്, സെക്രട്ടറി ബാബു ജോസ്, ഗ്രോത്ത് ആക്സിലറേഷന് ടീം ലീഡര്‍ പരീമോന്‍ എന്‍ ബി എന്നിവരും പ്രസംഗിക്കും.
