ആവിക്കല്‍ സമരത്തിനു പിന്നില്‍ അര്‍ബന്‍ മാവോയിസ്റ്റ്, തീവ്രവാദ സംഘടനകളെന്ന് സി പി എം ജില്ലാ സെക്രട്ടറിയും

Web Desk
1 Min Read

കോഴിക്കോട്: ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളും അര്‍ബന്‍ നക്സലുകളുമാണെന്ന സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

city exchange

രാജ്യദ്രോഹ കുറ്റം ചെയ്യുന്ന സംഘടനകള്‍ ഉള്‍പ്പെടെ സമരത്തിന് പിന്നിലുണ്ട്. ആവിക്കലില്‍നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ മൂന്നുപേര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കണ്ടെത്തല്‍ സി പി എം നേരത്തെ പറഞ്ഞ മാവോയിസ്റ്റ് ബന്ധത്തിനുള്ള സ്ഥിരീകരണമാണ്. അര്‍ബന്‍ മാവോയിസ്റ്റ് വിഭാഗത്തിന്റെ സാന്നിധ്യം നേരത്തെ നഗരത്തില്‍ സംശയിക്കപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മാവോയിസ്റ്റുകള്‍ ശിഥിലമായി വരുകയാണ്. അത്തരമൊരു ഘട്ടത്തില്‍ ഇസ്‌ലാമിസ്റ്റ് വിപ്ലവത്തിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നതെന്ന് മാവോയിസ്റ്റ് നേതാവായ ഗണപതി പറഞ്ഞിരുന്നു. അത്തരമൊരു അന്തര്‍ധാരയുടെ ഭാഗമായാണ് ചില മത തീവ്രവാദ മൗലികവാദ പ്രസ്ഥാനങ്ങളുമായി മാവോയിസ്റ്റുകള്‍ ബന്ധം പുലര്‍ത്തുന്നത്.

തീവ്രവാദ സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന സമരം ഗൗരവമേറിയ വിഷയമാണ്. സമരം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന യു ഡി എഫ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. വികസനത്തെ അട്ടിമറിക്കുന്ന നീക്കങ്ങള്‍ക്കെതിരേ ജനം ജാഗ്രത പാലിക്കണമെന്നും സമരത്തിന്റെ മുന്‍പന്തിയില്‍ യു ഡി എഫ് നില്‍ക്കേണ്ടതുണ്ടോയെന്ന് അവര്‍ പുന:രിശോധിക്കണമെ
ന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ മന്ത്രി എം ഗോവിന്ദന്‍ തീവ്രവാദികളാണെന്ന പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. പിന്നീട് പ്രദേശത്തെ സി പി എം പ്രവര്‍ത്തകര്‍ അടക്കം പ്രകടനമായി ഇതിനെതിരെ രംഗത്തുവന്നിരുന്നു.

- Advertisement -
Ad image

ആവിക്കലില്‍നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ മൂന്നുപേര്‍ക്ക് ‘മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കണ്ടെത്തല്‍ സി പി എം മുമ്പ് പറഞ്ഞ മാവോയിസ്റ്റ് ബന്ധത്തിനുള്ള സ്ഥിരീകരണമാണെന്നാണ് മോഹനന്റെ വാദം. ആവിക്കലിലെ മലിനജല സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടപ്പിക്കാനെത്തിയ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട മാവോവാദി സി പി ജലീലിന്റെ സഹോദരന്‍ മലപ്പുറം പാണ്ടിക്കാട് ചെറുക്കപ്പള്ളി സി പി നഹാസ് റഹ്മാന്‍, നിലമ്പൂര്‍ ഏരിക്കുന്നുമ്മല്‍ ഷനീര്‍, കക്കോടി കൊളങ്ങരവയല്‍ ഗത്ദിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്നുപേര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതായി പൊലീസ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!