

ലഖ്‌നൗ: ലുലു മാളിന് ചുറ്റും സുരക്ഷ കടുപ്പിച്ച് യു.പി പൊലീസ്. പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി പ്രവര്‍ത്തകര്‍ പ്രദേശത്ത് വിന്യസിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രദേശം നിരീക്ഷിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതായി പോലീസ് കമ്മീഷണര്‍ പിയൂഷ് മോര്‍ദിയ അറിയിച്ചു.

ഏതെങ്കിലും തരത്തില്‍ മാളില്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മൊര്‍ദ പറഞ്ഞു. മാളിലേത് എന്ന പേരില്‍ മുസ്‌ലിംകള്‍ നമസ്‌കരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചായിരുന്നു വിദ്വേഷ പ്രചരണം. മാളില്‍ നമസ്‌കാരം നടന്നെന്നും മാള്‍ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു.
