

പയ്യന്നൂര്‍: പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വരുന്ന ഗള്‍ഫ് നാടുകളിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ പയ്യന്നൂര്‍ സൗഹൃദ വേദി ഖത്തര്‍ ഘടകം രാമന്തളിയിലെ ഹരിതയുടെ മൂന്നുവയസ്സ് മാത്രം പ്രായമായ രോഗ ബാധിതയായ മകള്‍ നിഹാരയുടെ ചികിത്സാര്‍ഥം ധനസഹായം വീട്ടില്‍ വെച്ചു നല്‍കി. പി എസ് വി ഖത്തര്‍ ഘടകം അധ്യക്ഷന്‍ ഉല്ലാസ് കുമാര്‍ സഹായം കൈമാറി. പി എസ് വി ഗ്ലോബല്‍ പ്രതിനിധി കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കൊടക്കല്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

