ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ

Web Desk
1 Min Read

കൊളംബോ- ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ. പ്രധാനമന്ത്രിയും നിലവിലെ ആക്ടിങ് പ്രസിഡന്റുമായ റനില്‍ വിക്രമസിംഗെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഞായറാഴ്ച രാത്രി ഉത്തരവിറക്കിയത്.

city exchange

സാമൂഹികപരമായി രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തിന്റെയും പൊതുജനങ്ങളുടെയും സുരക്ഷയും പബ്ലിക് ഓര്‍ഡറും ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യകതയുണ്ടെന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് വിക്രമസിംഗെ പ്രതികരിച്ചത്.

ജൂലൈ 20നാണ് ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 19ന് നോമിനേഷനുകള്‍ സമര്‍പ്പിക്കണമെന്നും ഒന്നിലധികം നോമിനേഷനുകള്‍ ലഭിക്കുകയാണെങ്കില്‍ ജൂലൈ 20ന് വോട്ടെടുപ്പ് നടത്തുമെന്നും പാര്‍ലമെന്റ് സെക്രട്ടറി ജനറല്‍ പ്രഖ്യാപിച്ചിരുന്നു. നാല് നേതാക്കളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്. റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, അണുര കുമാര ദിസ്സനായകെ, ദല്ലാസ് അളഹപ്പെരുമ എന്നിവരാണ് നോമിനേഷനുകള്‍ സമര്‍പ്പിക്കാനിരിക്കുന്നത്.

- Advertisement -
Ad image

രാജപക്‌സെമാരുടെ പാര്‍ട്ടിയായ ‘ശ്രീലങ്ക പൊതുജന പെരമുണ’ തെരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 225 അംഗ പാര്‍ലമെന്റില്‍ ശ്രീലങ്ക പൊതുജന പെരമുണക്കാണ് ആധിപത്യം. 2024 നവംബര്‍ വരെയായിരിക്കും പുതിയ പ്രസിഡന്റിന്റെ കാലാവധി.

Share This Article
Leave a Comment
error: Content is protected !!